ആര്യനാട്:ആര്യനാട് ഗ്രാമ പഞ്ചായത്തിൽ നിന്ന് തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾക്ക് പുതിയ ഗഡു നൽകുന്നതിന് തൊഴിൽ കാർഡ് ഉൾപ്പടെ പുതിയ വരുമാന സർട്ടിഫിക്കറ്റ്,ടി.സി ഒർജിനൽ,റേഷൻകാർഡ്,സ്കൂൾ സർട്ടിഫിക്കറ്റ്,പുതുക്കിയ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്,ബാങ്ക് പാസ്ബുക്കിന്റെ കോപ്പി,മെഡിക്കൽ സർട്ടിഫിക്കറ്റ്,ആധാർ കാർഡ് എന്നിവ സഹിതം ഗുണഭോക്താക്കൾ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.