ആറ്റിങ്ങൽ: നഗരൂർ യൂണിറ്റിലെ ചുമട്ടുതൊഴിലാളിയായ ബി.ബിജുവിന് അടിയന്തര ചികിത്സയ്ക്ക് ആദ്യ ഗഡുവായി പതിനായിരത്തിയൊന്ന് രൂപ ഐ.എൻ.ടി.യു.സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ.വി. എസ്.അജിത്‌ കുമാർ കൈമാറി.കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ്‌ ആറ്റിങ്ങൽ ഉപസമിതിയുടെ കീഴിലുള്ള നഗരൂർ പൂളിലെ ജില്ലാ ചുമട്ടുതൊഴിലാളി കോൺഗ്രസ് അംഗമാണ് ബിജു.ചുമട്ടു തൊഴിലാളി കോൺഗ്രസ്‌ ഐ.എൻ.ടി.യു.സി നഗരൂർ മേഖലാ പ്രസിഡന്റ്‌ ഹരികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ. കൃഷ്ണ മൂർത്തി ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.ശ്രീരംഗൻ,കെ. സുരേന്ദ്രൻനായർ,വി.ചന്ദ്രിക,ആർ.വിജയകുമാർ,ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.ഭാസി,എച്ച്. ബഷീർ,എസ്.രത്നാകരൻ,ദളിത് കോൺഗ്രസ്‌ നേതാക്കളായ വിജയൻ,വി.പ്രമോദ്കുമാർ എന്നിവർ പങ്കെടുത്തു.