
കല്ലറ:വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ കല്ലറ പാങ്ങോട് വിപ്ലവ സ്മൃതി സംഗമം സംഘടിപ്പിച്ചു.വക്കം ഖാദർ അനുസ്മരണ വേദി ക്വിറ്റ് ഇന്ത്യ ദിനം മുതൽ വക്കം ഖാദർ രക്ത സാക്ഷിത ദിനം വരെ സംഘടിപ്പിച്ചിട്ടുള്ള ആസാദി ജ്വാല പ്രയാണിന്റെ ഭാഗമായാണ് കല്ലറ പാങ്ങോട് വിപ്ലവ സ്മൃതി സംഗമം സംഘടിപ്പിച്ചത്.കല്ലറ പാങ്ങോട് വിപ്ലവ നേതാക്കളുടെ പിന്മുറക്കാരെ ആദരിക്കൽ,അനുസ്മരണ യോഗം, സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന എന്നിവ ഇതിന്റെ ഭാഗമായി നടന്നു.വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഫൈസൽ അദ്ധ്യക്ഷത വഹിച്ചു.അമിതിലക്, യൂസഫ് കല്ലറ,ഷംനാദ്,നൗഷാദ്,സന്ദീപ്,ഭരത്,ഷാഹിൻ,രതീഷ്,നൗഫൽ തുടങ്ങിയവർ സംസാരിച്ചു.