കടയ്ക്കാവൂർ:കല്ലമ്പലം കെ.ടി.സി.ടി കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവ് ആഘോഷം വർക്കല മൈതാനം മുനിസിപ്പൽ പാർക്കിൽ നടന്നു. രാജ്യത്തെ സേവിച്ചു വിരമിച്ച സമീപ പ്രദേശങ്ങളിലെ വിമുക്തഭടന്മാരെ പൊന്നാട അണിയിച്ചു. വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി മുഖ്യാതിഥിയായി.കോളേജ് പ്രിൻസിപ്പൽ ഡോ.ഫെറോഷ്.എം.ബഷീർ,കോളേജിന്റെ ട്രസ്റ്റ് ചെയർമാൻ ഐ.മൻസൂറുദീൻ,കൺവീനർ എ.അഫ്സൽ വിവിധ വകുപ്പ് മേധാവികൾ,അദ്ധ്യാപകർ,വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളുടെ വൈവിദ്ധ്യങ്ങൾ വിളിച്ചോതുന്ന നൃത്തപരിപാടി വിദ്യാർത്ഥികൾ അവതരിപ്പിച്ചു.