p

കടയ്ക്കാവൂർ : സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ശല്യപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.കുളമുട്ടം വെട്ടുകാട് താനയ്ക്കാവിൽ കണ്ണൻ എന്ന ആൽബിനെയാണ് കടയ്ക്കാവൂർ പൊലീസ് പിടികൂടിയത്.കഴിഞ്ഞ 15ന് രാത്രി മണമ്പൂർ കുളമുട്ടത്തു താമസിക്കുന്ന സ്ത്രീകളെയാണ് ഇയാൾ ശല്യപ്പെടുത്താൻ ശ്രമിച്ചത്.വീട്ടുകാർ ഉണർന്ന് ബഹളം വച്ചതിനെ തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കല്ലമ്പലത്തിനടുത്തുളള കടയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ്.വി,​എ.എസ്.ഐമാരായ ജയപ്രസാദ്.ഷെഫി,ശ്രീകുമാർ,സി.പി.ഒമാരായ സുജിൻ,സ്വരാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.