
വിഴിഞ്ഞം: പുനീത് സാഗർ അഭിയാന്റെ ഭാഗമായി വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ നേതൃത്വത്തിൽ ബീച്ച് ക്ലീൻഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചു.അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനമായ സെപ്തംബർ 17ന് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്."സ്വച്ഛ് സാഗർ,സുരക്ഷിത് സാഗർ" എന്നതാണ് ഐ.സി.സി 2022ന്റെ പ്രഖ്യാപിത പ്രമേയം.കദനോതോസ ഗ്രോവ് ബീച്ചിൽ നടന്ന ശുചീകരണ യജ്ഞത്തിൽ വിഴിഞ്ഞം തീരസംരക്ഷണ സേനയിലെ ഉദ്യോഗസ്ഥരും കമാൻഡിന്റെ കീഴിലുള്ള യൂണിറ്റുകളും പങ്കെടുത്തു.500 കിലോ പ്ലാസ്റ്റിക്കും മറ്റ് ജീർണിക്കാത്ത മാലിന്യങ്ങളും ശേഖരിച്ചു.