തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ നിർമാണം തടഞ്ഞുകൊണ്ട് മുല്ലൂരിൽ നടത്തുന്ന സമരം സർക്കാർ തടയണമെന്ന് നാട്ടുകാരുടെ കൂട്ടായ്‌മയായ ജനകീയ പ്രതിരോധ സമിതി ആവശ്യപ്പെട്ടു.വിഴിഞ്ഞം,കോട്ടുകാൽ,വെങ്ങാനൂർ വില്ലേജുകൾ സമുദായിക നേതാക്കളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടേയും യോഗം വിളിച്ച് ചേർക്കും.തുടർന്ന് ബഹുജന കൺവെൻഷൻ നടത്താനും തീരുമാനമായി.ഇന്നലെ വിഴിഞ്ഞം പൊലീസുമായി ജനകീയ പ്രതിരോധസമിതി നേതാക്കൾ സംസാരിച്ചു.സമിതി കൺവീനർ രാമചന്ദ്രൻ നായർ,ജനറൽ കൺവീനർ വെങ്ങാനൂർ ഗോപകുമാർ, എൻ.എസ്.എസ് ഭാരവാഹി മോഹനചന്ദ്രൻ നായർ,നാടാർ സർവീസ് ഫെഡറേഷൻ ഭാരവാഹി ചൊവ്വര ഷിബു,മുല്ലൂർ ശ്രീകുമാർ,സതികുമാർ, ശ്രീകണ്ഠൻ നായർ,പദ്മകുമാർ,അജയൻ തുടങ്ങിയവർ പൊലീസുമായി നടത്തിയ ചർച്ചയിൽ പങ്കെടുത്തു.