കോട്ടയം: വീടുകളിലെ ജൈവ മാലിന്യങ്ങൾ, അടുക്കളയിൽ വച്ച് തന്നെ, തീർത്തും കുറഞ്ഞ ചെലവിൽ മികച്ച ജൈവവളം ആക്കാനുള്ള രീതികൾ പഠിക്കാം. അജൈവ മാലിന്യങ്ങൾ കൈകാര്യം ചെയ്യേണ്ട രീതിയും പരിശീലിപ്പിക്കും. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 27നാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക്: 9633723305.