തിരുവനന്തപുരം:ജില്ലാ ഫിഷറീസ് ഓഫീസ് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടക പദ്ധതിയിലേക്ക് ക്ലസ്റ്റർ തലത്തിൽ അപേക്ഷ ക്ഷണിച്ചു. നെടുമങ്ങാട്,പെരുങ്കടവിള,കാട്ടാക്കട എന്നീ ക്ലസ്റ്ററുകളിലെ അപേക്ഷകൾ കാട്ടാക്കട മത്സ്യഭവൻ ഓഫീസിലും,പൂവാർ,പള്ളം,വിഴിഞ്ഞം,ചിറയൻകീഴ്, വർക്കല,പുത്തൻതോപ്പ് ക്ലസ്റ്ററുകളിലെ അപേക്ഷകൾ ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസുകളിലും,തിരുവനന്തപുരം ക്ലസ്റ്ററിലെ അപേക്ഷകൾ മണക്കാട്ടെ ജില്ലാ മത്സ്യഭവൻ ഓഫീസിലും സ്വീകരിക്കും.സെപ്തംബർ 3ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിവരങ്ങൾക്ക് ഫോൺ.0471-2464076