തിരുവനന്തപുരം : അനന്തപുരം കൾച്ചറൽ ഹെറിറ്റേജ് ഫോറം തിരുവിതാംകൂർ വിപ്ളവകാരി വാഞ്ചി അയ്യർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. തോട്ടയ്ക്കാട് ശശി , മുൻ ഗവ.പ്ളീഡർ എസ്. ജെ. ജയറാം , മുൻ കൗൺസിലർ അശോക് കുമാർ, ഡോ. അജയകുമാർ , എസ്. അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.