മുടപുരം:കിഴുവിലം ഗ്രാമ പഞ്ചായത്തിന്റെയും സാഹിത്യ കൂട്ടായ്മയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി കവിത രചന മത്സരം നടത്തും.വിഷയം - ഓണം. സൃഷ്ടികൾ 30 വരികളിൽ കൂടാൻ പാടില്ല.പഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.യു.പി,ഹൈസ്കൂൾ,മുതിർന്ന വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്.സൃഷ്ടികൾ അയ്ക്കുമ്പോൾ അവർ ഉൾപ്പെടുന്ന വിഭാഗവും പേരും മേൽവിലാസവും വാർഡും മൊബൈൽ നമ്പരും രേഖപ്പെടുത്തിയിരിക്കണം.അയയ്‌ക്കേണ്ട അവസാന തീയതി സെപ്റ്റംബർ 3.സൃഷ്ടികൾ അയക്കേണ്ട വിലാസം : സെക്രട്ടറി / കൺവീനർ ,സാഹിത്യ കൂട്ടായ്മ ,കിഴുവിലം ഗ്രാമപഞ്ചായത്ത്,മുടപുരം.പി.ഒ,ചിറയിൻകീഴ്-695304 .ഫോൺ നമ്പർ : 9497154562 .