neyyar

നെയ്യാറ്റിൻകര : നെയ്യാർ മേളയുടെ ഭാഗമായ കായികോത്സവത്തിന് നഗരസഭാ മൈതാനത്ത് തുടക്കമായി. മുൻ ഏഷ്യാഡ് ഹോക്കി വനിതാ താരം ഓമന മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കെ. ആൻസലൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കായികമേള ചെയർമാൻ ഡോ.എം.എ സാദത്ത് അദ്ധ്യക്ഷത വഹിച്ചു. കായികോത്സവത്തിന് മുന്നോടിയായി നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നിന്നാരംഭിച്ച ദീപശിഖാപ്രയാണത്തിന്റെ ഉദ്ഘാടനം സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പാപ്പച്ചൻ നിർവഹിച്ചു.നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. സാദത്ത് ഫ്ളാഗ് ഒാഫ് ചെയ്തു. ജനറൽ കൺവീനർ എം.ഷാനവാസ്, കായിക മേള കൺവീനർ എ.എസ് സജികുമാർ, വൈസ് ചെയർമാൻ പത്മകുമാർ, സബ് കമ്മിറ്റികളുടെ ചെയർമാൻ കെ.കെ ഷിബു,ഡി.സി.സി സെക്രട്ടറി അഡ്വ. മഞ്ചവിളാകം ജയൻ, മേള ഗ്രൗണ്ട് കമ്മിറ്റി കൺവീനർ അഡ്വ. തലയൽ പ്രകാശ്, സമിതി ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. പ്രദീപ്, പി. ബാലചന്ദ്രൻനായർ,കൗൺസിലർമാരായ അലി ഫാത്തിമ,ദീപ,ഏരിയ കമ്മിറ്റി അംഗങ്ങളായ മണികണ്ഠൻ, ഒഡേസ സുരേഷ്, ജിസ്ദി, മൊബൈൽ വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി എം. രാജ്‌മോഹൻ, എം.ജെ ശ്രീകുമാർ, ദിലീപ് എന്നിവർ പങ്കെടുത്തു.