തിരുവനന്തപുരം:എ.പി.ജെ അബ്ദുൽകലാം സാംസ്കാരികസമിതിയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷം വള്ളംകോട് ജംഗ്ഷനിൽ മുൻ എം.പി സുരേഷ്ഗോപി ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.സമിതി പ്രസിഡന്റ് വള്ളംകോട് ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തുകൃഷ്ണ,അമച്വർ നാടകരംഗത്ത് മികവിനുള്ള പുരസ്കാരങ്ങൾക്ക് കല്ലിയൂർ ജനനി ഗോപൻ.വി.ആചാരി എന്നിവരെ ആദരിച്ചു.കർഷകരെയും,എസ്.എസ്.എൽ.സി,പ്ലസ് ടു വിദ്യാർത്ഥികളെയും അനുമോദിച്ചു.ഭഗത് റൂഫസ്(ജില്ലാ പഞ്ചായത്ത് മെമ്പർ),സോമശേഖരൻ നായർ.എം,എം.വിനുകുമാർ,ശാന്തിമതി(ഗ്രാമപഞ്ചായത്ത് മെമ്പർമാർ),കുപ്പയ്ക്കൽ മോഹൻദാസ്,കല്ലിയൂർ അജിത്കുമാർ,വള്ളംകോട് ചന്ദ്രമോഹനൻ,പുന്നമൂട് കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.സമിതി ജനറൽ സെക്രട്ടറി ഊക്കോട് കെ.രാജശേഖരൻ സ്വാഗതവും വൈസ് പ്രസിഡന്റ് കല്ലിയൂർ ജയകുമാർ നന്ദിയും പറഞ്ഞു.