തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാച്ചുമതലയുള്ള സംസ്ഥാന വ്യാവസായിക സേന (എസ്.ഐ.എസ്.എഫ്)​ കമാൻഡോകളെ പിൻവലിക്കാൻ ശുപാർശ.ക്ഷേത്രത്തിൽ വിന്യസിച്ചിരിക്കുന്ന ആറ് വിംഗ് കമാൻഡോകളെയാണ് പിൻവലിക്കുന്നത്.ഇതുസംബന്ധിച്ച ശുപാർശ സംസ്ഥാന പൊലീസ് മേധാവി സായുധ സേനാ എ.ഡി.ജി.പിക്ക് കൈമാറി.ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ട ശേഷം അറിയിക്കാനും ഡി.ജി.പി നിർദ്ദേശിച്ചിട്ടുണ്ട്.പദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ ശതകോടികളുടെ നിധി കണ്ടെത്തിയതോടെയാണ് സുരക്ഷ ശക്തമാക്കിയത്.തുടർന്ന് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുമായി പ്രത്യേകം പരിശീലനം നേടിയ 50 കമാൻഡോകളെ ക്ഷേത്രത്തിൽ വിന്യസിക്കുകയായിരുന്നു.ഇതിനൊപ്പം ക്ഷേത്രത്തിലെ ടെമ്പിൾ പൊലീസ് സ്റ്റേഷനിൽ അസി.കമ്മിഷണറുടെ നേതൃത്വത്തിൽ സി.ഐമാരും എസ്.ഐമാരും ഉൾപ്പെട്ട സംഘവും സുരക്ഷ ഒരുക്കുന്നുണ്ട്.