
വെള്ളറട:വെള്ളറട ജംഗ്ഷനുസമീപം ആക്രിക്കട കുത്തിത്തുറന്ന് കോപ്പർ ഉൾപ്പെടെയുള്ളവ മോഷ്ടിക്കാൻ ശ്രമിച്ച ഒരാളെ പൊലീസ് പിടികൂടി.ഒറ്റശേഖരമംഗലം തുടലി സ്വദേശി സോണിദാസാണ് പിടിയിലായത്. മാരകായുധങ്ങളുമായി നിൽക്കുകയായിരുന്ന ഇയാളെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളെ പിടികൂടുന്നതിനിടയിൽ കൂട്ടാളികൾ രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
വെള്ളറടയ്ക്കു സമീപം പൊന്നമ്പിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്ന സംഭവത്തിൽ വാഴിച്ചൽ പേരേക്കോണം സ്വദേശി അനൂപിനെ ഒറ്റശേഖരമംഗലത്തിന് സമീപത്തു നിന്ന് പൊലീസ് പിടികൂടി. ഇയാൾക്കൊപ്പം 2 പ്രതികളുണ്ടെന്നും ഇവർക്കുവേണ്ടി തെരച്ചിൽ നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. പിടിയിലായ അനൂപ് ബംഗളൂരുവിൽ പിടിച്ചുപറി,ബൈക്ക് മോഷണം തുടങ്ങിയ കേസുകളിലും പ്രതിയാണ്.വെള്ളറട സി.ഐ മൃദുൽ കുമാർ,എസ്.ഐ ആന്റണി ജോസഫ് നെറ്റോ,ഗ്രേഡ് എസ്.ഐ മണിക്കുട്ടൻ,സിവിൽ പൊലീസ് ഓഫീസർമാരായ സനൽ കുമാർ,ദീപു.എസ് കുമാർ,പ്രദീപ്,സജിൻ,കുമാർ,അരുൺ,അജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.