തിരുവനന്തപുരം:ആർ.ബി ശ്രീകുമാർ വിമോചന സമിതി തിരുവനന്തപുരം പാർലമെന്റ് നിയോജക മണ്ഡലം സമ്മേളനം അഡ്വ. വി.എസ്. ഹരീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ പ്രസ് ക്ലബ് ഹാളിൽ സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ദേശീയ അദ്ധ്യക്ഷൻ തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം പാർലമെന്റ് നിയോജകമണ്ഡപം ഭാരവാഹികളായി അഡ്വ.എം.മൊഹിനുദ്ദീൻ (ചെയർമാൻ),കെ.സി.സജിത്ത് (കൺവീനർ),അഡ്വ.ജി.ജയിംസ് മാത്യു(വൈസ് ചെയർപേഴ്സൺ),അരങ്ങിൽ ഗോപകുമാർ (ജോയിന്റ് കൺവീനർ),അഡ്വ.മംഗളധാരൻ (ട്രഷറർ),ഡോ.സി രാധാകൃഷ്ണൻ (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു. കായിക്കര ബാബു,അഡ്വ. ആർ.ടി.പ്രദീപ്,കൈരളി ജി.ശശിധരൻ,ടോമി മാത്യു,ജയചന്ദ്രൻ,ബാലരാമപുരം നിസാർ,പദ്മകുമാർ,ആർ.ജയകുമാർ,സുധാകരൻ നായർ, അനിൽ, ശോഭനദാസ്, വേണു.ജി.മഹേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.