കല്ലമ്പലം:ഇരുപത്തെട്ടാംമൈൽ സരസ്വതി വിലാസം കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ 27ന് ഉച്ചയ്ക്ക് 2ന് ഫാർമേഴ്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ബി.എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആർഷ.ആർ.നാഥ്, ബി.എസ്.സിയിൽ മൂന്നാം റാങ്ക് നേടിയ അനഘ എം.എസ്,എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ക്യാഷ് അവാർഡും മൊമന്റോയും നൽകി അനുമോദിക്കും.അഡ്വ.മധുസൂധനൻ പിള്ള,എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ഡോ.എസ് ബീന,അഡ്വ.വി.കെ.ജയിൻ അശോക് കുമാർ എന്നിവർ പങ്കെടുക്കും.മുൻ ഭാരവാഹികളായ ഗോപാലകൃഷ്ണൻ നായർ,വിശ്വനാഥൻ പിള്ള എന്നിവരെയും ചടങ്ങിൽ ആദരിക്കും.