
മലയിൻകീഴ് : കേരള ഗവൺമെന്റ് പ്രസസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന പഠന ക്യാമ്പ് സി.ഐ.ടി.യു.സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി.ഉദ്ഘാടനം ചെയ്തു.വിളപ്പിൽശാല ഇ.എം.എസ്.അക്കാഡമിയിൽ ചേർന്ന യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് വി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.സുനിൽകുമാർ,യൂണിയൻ ജനറൽ സെക്രട്ടറി എ.ഷാജഹാൻ എന്നിവർ സംസാരിച്ചു. ജാതി,മതം,വർഗീയത എന്ന വിഷയത്തിൽ ഡോ.കെ.എൻ.ഗണേഷ്,വനിതകളും തൊഴിലിടങ്ങളും എന്ന വിഷയത്തിൽ ഡോ.ടി.എൻ.സീമ,മാദ്ധ്യമങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ പി.എം.മനോജ് ,എന്നിവർ ഇന്ന് ക്ലാസ് എടുക്കും.