
തിരുവനന്തപുരം : അസാദ്ധ്യമായ കാര്യങ്ങൾ നടപ്പിലാക്കി സായിഗ്രാമം സമൂഹത്തിൽ വിസ്മയങ്ങൾ സൃഷ്ടിക്കുകയാണെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു.ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റും നിംസ് മെഡിസിറ്റിയും ചേർന്ന് ആരംഭിക്കുന്ന സൗജന്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ്ക്കുള്ള സായി കിരൺ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ നടന്ന പരിപാടിയിൽ ട്രസ്റ്റ് ചെയർപേഴ്സൺ ജസ്റ്റിസ് എ.ലക്ഷ്മിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. സായിഗ്രാമം എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ, നിംസ് മെഡിസിറ്റി മനേജിംഗ് ഡയറക്ടർ എം.എസ്.ഫൈസൽ ഖാൻ, നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ആൻഡ് ചീഫ് നെഫ്രോളജിസ്റ്റ് ഡോ.മഞ്ചു തമ്പി, സായിഗ്രാമം സോഷ്യൽ ടൂറിസം പ്രോജക്ട് ഡയറക്ടർ പ്രൊഫ. ബി. വിജയകുമാർ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം അഡ്വ. മുട്ടത്തറ വിജയകുമാർ, ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ കെ. ഗോപകുമാരൻ നായർ എന്നിവർ പങ്കെടുത്തു. അപേക്ഷകരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി രോഗികളെ തിരഞ്ഞടുക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : 0471 2721422 , 9946480139.