വിഴിഞ്ഞം:പാർലമെന്റ് ബജറ്റ് സെഷനിൽ രാജ്യതലസ്ഥാനത്ത് മത്സ്യത്തൊഴിലാളികളുടെ വമ്പിച്ച പ്രകടനം നടത്താൻ ഓൾ ഇന്ത്യാ ഫിഷേഴ്സ് ആൻഡ് ഫിഷറീസ് വർക്കേഴ്സ് ഫെഡറേഷൻ കോവളത്ത് നടന്ന വർക്കിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. സി.ഐ.ടി.യു,എ.ഐ.കെ.എസ്,എ.ഐ.എ.ഡബ്ലിയു.യു എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലിയോടനുബന്ധിച്ചാണ് പ്രകടനം നടത്തുന്നത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളുന്നയിച്ച് ഫിഷറീസ് മന്ത്രിക്ക് മെമ്മോറാണ്ടം സമർപ്പിക്കാനും ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനം നടത്താനും യോഗത്തിൽ തീരുമാനമായി. എ.ഐ.എഫ്.എഫ്.ഡബ്ളിയു.എഫ് അഖിലേന്ത്യാ പ്രസിഡന്റ് ദേബാശിഷ് ബർമ്മൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.ഹേമലത,എ.ഐ.എഫ്.എഫ്.ഡബ്ളിയു.എഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പുല്ലുവിള സ്റ്റാൻലി തുടങ്ങിയവർ പങ്കെടുത്തു.