തിരുവനന്തപുരം:ഡോ.എം.ആർ.തമ്പാൻ എഡിറ്റ് ചെയ്ത് സദ്ഭാവന ട്രസ്റ്റ് പ്രസിദ്ധീകരിച്ച് ഇന്ത്യ മുന്നോട്ട് @ 75 എന്ന കൃതി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. മുൻ മന്ത്രിയും കവിയുമായ ജി.സുധാകരൻ പുസ്തകം ഏറ്റുവാങ്ങി.വജ്ര ജൂബിലി പുരസ്‌കാരം യു.ഡി.എഫ് കൗൺവീനർ എം.എം.ഹസൻ സമ്മാനിച്ചു. ബി.എസ്.ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഡോ.എം.ആർ.തമ്പാൻ പുസ്തകാവതരണം നടത്തി. ഡോ.എൻ.രാധാകൃഷ്ണൻ, ടി.ശരത്ചന്ദ്ര പ്രസാദ്, കലാമണ്ഡലം വിമലാമേനോൻ, ഡോ. ഡാർലി ഇമ്മൻകോശി, ജന്മ ശ്രീകുമാർ, മഞ്ചു ശ്രീകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.