
പാറശാല:ഭാരതീയ വിദ്യാനികേതൻ സംഘടിപ്പിച്ച സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിൽ ഭാരതീയ വിദ്യാപീഠം സ്‌കൂളിന് വിജയ കിരീടം.സെക്കൻഡറി വിഭാഗത്തിൽ ആൺകുട്ടികൾ അത്യുജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്.യു.പി.വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ അവസാന നിമിഷം വരെ പോരാടിയ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.