augu21a

ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ ഇംഗ്ലീഷ് കവിതാസമാഹാരമായ 'ഗ്ലിന്റ് ഗാർലന്റ്' കെ. ജയകുമാർ പ്രകാശനം ചെയ്തു. ആഗോള കവിതാകൂട്ടായ്മയായ ഹാവെൻ ഇന്റർനാഷണൽ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച കവിതാലാപന പരിപാടിയുടെ ഭാഗമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കേഡറ്റുകൾ ഉൾപ്പെടെ 30 കുട്ടികൾ എഴുതിയ 32 ഇംഗ്ളീഷ് കവിതകളുടെ സമാഹാരമാണിത്. തോന്നയ്ക്കൽ സായിഗ്രാമിൽ നടന്ന ചടങ്ങിൽ സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ പുസ്തകം ഏറ്റുവാങ്ങി. വി. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹാവെൻ ഇന്റർനാഷണലിന്റെ പ്രവർത്തകരായ ഇമ്മാനുവേൽ മെറ്റിൽസ്, സി.എസ്. ബാലചന്ദ്രൻ നായർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, വിജയൻ പാലാഴി, പ്രൊഫ. പങ്കജം കൊട്ടാരത്ത് എന്നിവർ സംസാരിച്ചു.