കല്ലമ്പലം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാമത് ജന്മദിനം തോട്ടക്കാട് രാജീവ് ഗാന്ധി സാംസ്‌കാരിക നിലയത്തിൽ ആചരിച്ചു. പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും നടത്തി. സാംസ്‌കാരിക നിലയം ചെയർമാൻ നിസാം തോട്ടക്കാട്, കെ. ദിലീപ് കുമാർ, മജീദ് ഈരാണി, എൻ. വിവേകാനന്ദൻ, കെ. ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.