
തിരുവനന്തപുരം: കശ്മീർ വിവാദത്തിൽ കെ.ടി.ജലീലിന് എതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി ആവശ്യപ്പെട്ട് മാത്യൂ കുഴൽനാടൻ എം.എൽ.എ സ്പീക്കർക്ക് കത്ത് നൽകി. നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടം 27,49 എന്നിവയ്ക്ക് വിരുദ്ധമായാണ് ജലീൽ പ്രവർത്തിച്ചത്. വിവാദമായപ്പോൾ നൽകിയ വിശദീകരണത്തിലും ഖേദം പ്രകടിപ്പിക്കാനോ നിലപാട് തിരുത്താനോ അദ്ദേഹം തയ്യാറായില്ല.