bms

പാറശാല: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ബി.എം.എസ് കാരോട് പഞ്ചായത്ത് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എറിച്ചെല്ലൂർ പി. മണികണ്ഠൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സനൽകുമാർ. ജി യോഗം ഉദ്ഘാടനം ചെയ്‌തു. അയിര കെ. ബിജുകുമാർ, കാരോട് പി. ബിന്ദു, വടുവൂർക്കോണം അനിതകുമാരി, വെങ്കുളം മണികണ്ഠൻ, സജിത്കുമാർ ( കുട്ടി ) എന്നിവർ പങ്കെടുത്തു.