തിരുവനന്തപുരം: കിഴക്കേകോട്ടയിലെ ഫുട്ട് ഓവർബ്രിഡ്ജ് ഇന്ന് തുറക്കും. വൈകിട്ട് 6ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫുട് ഓവർബ്രിഡ്ജ് ഉദ്ഘാടനം ചെയ്യും. 'അഭിമാനം' അനന്തപുരി സെൽഫി പോയിന്റിന്റെ ഉദ്ഘാടനം നടൻ പൃഥ്വിരാജും നിവഹിക്കും. 104 മീറ്റർ നീളമുള്ള സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ഫുട് ഓവർബ്രിഡ്ജാണിത്. ആക്സോ എൻജിനിയേഴ്സാണ് നിർമ്മാണം.