1

പൂവാർ: തിരുപുറം ഗ്രാമ പഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് വഴിയിടം വിശ്രമ മന്ദിരവും, നവീകരിച്ച പഞ്ചായത്തോഫീസിന്റെ ഉദ്ഘാടനവും, കുടുംബശ്രീ വനിതാ വ്യവസായ സംരംഭ ഉത്പന്നമായ എൽ.ഇ.ഡി ബൾബിന്റെ വ്യാവസായിക ഉദ്ഘാടനവും മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിച്ചു.

കെ. ആൻസലൻ എം.എൽ.എ, തിരുപുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് തിരുപുറം സുരേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ സൂര്യ എസ്. പ്രേം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിനി, അനീഷ, മുൻ പ്രസിഡന്റ് ഷീനാ ആൽബിൽ, സ്ഥിരം സമിതി അദ്ധ്യക്ഷ ശുഭ ദാസ്, പ്രിയ, വസന്ത, മെമ്പർമാരായ ഷിബു,ഗിരിജ ,മഞ്ജുഷ,ലിജുകുമാർ, അനിൽകുമാർ, ക്രിസ്തുദാസ്, അഖിൽ, സെക്രട്ടറി ബി.കെ.കൃഷ്ണകുമാർ, കുടുംബശ്രീ ചെയർപേഴ്സൺ ലൂസി, വൈസ് ചെയർപേഴ്സൺ ചിത്ര, തിരുപുറം സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ആർ ബിജു, ആസൂത്രണ ഉപാദ്ധ്യക്ഷൻ ശശിധരൻ നായർ, സി.പി.എം തിരുപുറം എൽ.സി സെക്രട്ടറി എച്ച്.സുരേഷ്‌കുമാർ, ബൾബ് നിർമാണ യൂണിറ്റിലെ അദ്ധ്യാപിക ഷീജാഗോപാൽ എന്നിവർ പങ്കെടുത്തു.