
വിവാഹ വാർഷികത്തിൽ സൈക്കിൾ സവാരിയുമായി ഫഹദും നസ്രിയയും
എട്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഫഹദും നസ്രിയയും. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധിപേരാണ് ഇരുവർക്കും ആശംസയുമായി എത്തിയത്. എന്നാൽ നസ്രിയ പങ്കുവച്ച കുറുപ്പാണ് ശ്രദ്ധ നേടുന്നത്. ഫഹദും നസ്രിയയും സൈക്കിൾ സവാരി നടത്തുന്നതാണ് വീഡിയോ. ശരി.... ഭ്രാന്തിന്റെ മറ്റൊരു വർഷം.... എട്ടുവർഷം മുൻപ് ഏകദേശം ഇൗ സമയത്താണ് ഞങ്ങൾ വിവാഹിതരായത്. ദൈവമേ, ഇതു ഒരു സവാരിയാണ് എന്നാണ് വീഡിയോ പങ്കുവച്ച് നസ്രിയ കുറിച്ചത്. ഹാപ്പി ആനിവേഴ്സറി ഗയ്സ് എന്നാണ് ഫഹദിന്റെ സഹോദരൻ ഫർഹാൻ കമന്റ് ചെയ്തിരിക്കുന്നത്.അതേസമയം മലയൻകുഞ്ഞാണ് ഫഹദ് നായകനായി അവസാനം തിയേറ്രറിൽ എത്തിയ ചിത്രം. ഫാസിൽ നിർമ്മിച്ച ചിത്രം നവാഗതനായ വി.പി സജിമോനാണ് സംവിധാനം ചെയ്തത്.