
പാറശാല: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാറശാല, പരശുവയ്ക്കൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ അണിനിരത്തി പാറശാല പഞ്ചായത്തോഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. മുൻ എം.എൽ.എ എ.ടി. ജോർജ് ധർണ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊല്ലിയോടെ സത്യനേശൻ, മണ്ഡലം പ്രസിഡന്റ്മാരായ പവതിയാൻവിള സുരേന്ദ്രൻ, ആടുമൻകാട് സുരേഷ് കുമാർ, ഡി.സി.സി അംഗങ്ങളായ അഡ്വ.ജോൺ, ടി.കെ. വിശ്വംഭരൻ, പഞ്ചായത്ത് അംഗങ്ങളായ ലെൽവിൻ ജോയ്, എം. സെയ്ദലി, വിനയനാഥ്, താര, മഹിളകുമാരി, ഫ്രിജ, നിർമ്മല, സുധാമണി. കോൺഗ്രസ് നേതാക്കളായ എസ്.രാജൻ, വിൻസർ,ജെ.കെ. ജസ്റ്റിൻരാജ്, സാലിൻരാജ്, സുജിത്, ലാലി, ഷീബാറാണി, മല്ലിക, വിജയകുമാരി, വിമല, തുടങ്ങിയവർ സംസാരിച്ചു.