വർക്കല: വർക്കല നഗരസഭാ പരിധിയിൽ തൊഴിൽരഹിത വേതനത്തിന് അർഹരായ ഗുണഭോക്താക്കൾ സ്‌കൂൾ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ കാർഡ്, വാർഷിക വരുമാനം, തൊഴിൽ, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ പരിശോധനയ്‌ക്കായി നഗരസഭാ ഓഫീസിൽ ഹാജരാക്കണം. ഇന്ന് മുതൽ 24 വരെ രാവിലെ 11നും 4നും മദ്ധ്യേ നേരിട്ട് ഹാജരാക്കുകയും ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, സത്യവാങ്മൂലം എന്നിവ നൽകേണ്ടതുമാണെന്ന് സെക്രട്ടറി അറിയിച്ചു.