
നെടുമങ്ങാട്: ഓണത്തോടനുബന്ധിച്ച് നൽകുന്ന ഓണക്കിറ്റിൽ ചില സാധനങ്ങൾ കുറവുണ്ട് എന്ന പരാതിയെ തുടർന്ന് നെടുമങ്ങാട് സപ്ലെകോ പീപ്പിൾസ് ബസാറിലും പായ്ക്കിംഗ് സ്ഥലത്തും മന്ത്രി അഡ്വ.ജി.ആർ. അനിൽ മിന്നൽ പരിശോധന നടത്തി. പായ്ക്കറ്റുകളിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ സാധനങ്ങളും ഉൾകൊള്ളിച്ചുണ്ടോ എന്നും കുറവുണ്ടെങ്കിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പരിശോധനയിൽ യാതൊരു കുറവും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. നെടുമങ്ങാട് പ്യൂപ്പിൾസ് ബസാറിൽ നിന്ന് 17 മാവേലി സ്റ്റോറുകൾക്കായി 10062 കിറ്റുകളാണ് പായ്ക്ക് ചെയ്യുന്നതെന്നും സുതാര്യത ഉറപ്പാക്കുമെന്നും ജൂനിയർ മാനേജർ സീമ അറിയിച്ചു.