v-sivankutty

തിരുവനന്തപുരം: അർഹരായ എല്ലാവരെയും ക്ഷേമനിധിയിൽ ചേർക്കാൻ നടപടിയെടുക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. കേരള ഷോപ്സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് പ്രതിനിധികളുടെ സംസ്ഥാനതല നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

2007ൽ പ്രാബല്യത്തിൽ വന്ന കേരള ഷോപ്സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ 1,95,108 സ്ഥാപനങ്ങളിൽ നിന്നായി 14,37,127 അംഗങ്ങളാണ് നിലവിലുള്ളത്. നിലവിലെ അംശാദായം തൊഴിലാളി-തൊഴിലുടമ വിഹിതം ചേർത്ത് 40 രൂപയാണ്. ഓരോ മൂന്ന് വർഷവും അംശാദായം വർദ്ധിപ്പിക്കാനുള്ള വ്യവസ്ഥ ക്ഷേമ പദ്ധതിയിലുണ്ട്. ഇതു പ്രകാരം സെപ്തംബർ 1 മുതൽ 100 രൂപ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.