തിരുവനന്തപുരം:നഗരത്തിൽ കൂടുതൽ തെരുവ് കച്ചവട കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ .സ്മാർട്ട് സിറ്റിയുടെ ഭാഗമായി മ്യൂസിയം ആർ.കെ.വി റോഡിൽ നിർമ്മിച്ച ആധുനിക തെരുവ് കച്ചവട കേന്ദ്രങ്ങളുടെയും നഗരസഭാ വഴിയോര കച്ചവട മേളയുടെ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മെഡിക്കൽ കോളേജിലെ സിവറേജ് പ്ളാന്റ് അടങ്ങുന്ന സ്ഥലം പാർക്ക് ആക്കണമെന്ന നിർദ്ദേശം ഭരണസമിതിക്ക് നൽകിയിട്ടുണ്ട്.അവിടെ വരുന്നവർക്ക് പ്ളാന്റിന്റെ പ്രവർത്തനം നേരിട്ട് കാണാനും വിശ്രമിക്കാനും വേണ്ടിയാണ് പാർക്ക് രൂപപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു. മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വഴിയോര കച്ചവർക്കാർക്കുള്ള ആധുനിക കേന്ദ്രങ്ങളുടെ താക്കോൽ വിതണവും നടന്നു.സ്മാർട്ട് സിറ്റി സി.ഇ.ഒ അരുൺ കെ .വിജയൻ,​ഡെപ്യൂട്ടി മേയർ പി.കെ .രാജു,​നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ്,​സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്.സലീം,​ഡി.ആർ അനിൽ,​ജിഷ ജോൺ,​സിന്ധു വിജയൻ ,ട്രേഡ് യൂണിയൻ നേതാക്കളായ അനിൽ കുമാർ,​സോണിയ ജോർജ്ജ്,​മൈക്കിൾ തുടങ്ങിയവർ പങ്കെടുത്തു.