തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ നടത്തുന്ന 60 മണിക്കൂർ ദൈർഘ്യമുള്ള റിസർച്ച് കപ്പാസിറ്റി പ്രോഗ്രാമിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്‌തംബർ 2 വരെ നീട്ടി. സാമൂഹ്യശാസ്ത്ര വിഷയങ്ങളിലെ ഗവേഷണത്തിനുള്ള രൂപരേഖ തയ്യാറാക്കുന്നത് മുതൽ പി.എച്ച്.ഡി നേടുന്നതുവരെയുള്ള പ്രവർത്തനങ്ങൾക്ക് പരമ്പരാഗത രീതികൾക്കപ്പുറമുള്ള നൂതനശൈലികളിൽ പ്രാവീണ്യം പകരുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം രൂപകല്പന ചെയ്തിട്ടുള്ളത്.