
കാട്ടാക്കട: സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ. നെടുമങ്ങാട്, കാട്ടാക്കട മേഖലയിലെ ഡിപ്പോകൾ അടച്ചുപൂട്ടി സാധാരണക്കാരുടെ യാത്ര ദുരിതമാക്കുന്ന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമര യാത്രയുടെ സമാപന സമ്മേളനം കാട്ടാക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാട്ടാക്കട നെടുമങ്ങാട് താലൂക്കുകളിലെ 51 കേന്ദ്രങ്ങളിലും വെള്ളനാട് ആര്യനാട് വിതുര ഡിപ്പോകളിലൂടെയും സഞ്ചരിച്ചാണ് ജാഥ കാട്ടാക്കടയിൽ സമാപിച്ചത്.എം.വിൻസെന്റ്.എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി കാട്ടാക്കട രാമു,റീജണൽ പ്രസിഡന്റ് ശ്രീകണ്ഠൻ നായർ,ജയറാം പുത്തംപള്ളി,
ഹനീബ,കോൺഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡന്റ് എം.എം. അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു.പൊന്നെടുത്തകുഴി സത്യ ദാസ്,ശ്രീക്കുട്ടി,പുത്തൻപള്ളി റഷീദ് അരുവിയോട് സുരേന്ദ്രൻ, എം.എം.വർഗീസ് എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി.