1

പോത്തൻകോട്: ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിളംബര ഘോഷയാത്ര വർണാഭമായി. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്‌തു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ, വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗം സജീവ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അനിൽ കുമാർ, മാണിക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. സഹീറത്ത് ബീവി, മുൻ പഞ്ചായത്തംഗം ടി. മണികണ്ഠൻ നായർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.