
ബാലരാമപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. ബാലരാമപുരം ആർ.സി സ്ട്രീറ്റ് പുതുവൽ തുണ്ടുവിളാകം വീട്ടിൽ ഡി.രാജൻ (50) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴരമണിയോടുകൂടി പനയറക്കുന്നിലാണ് സംഭവം. ബാലരാമപുരം ഭാഗത്ത് നിന്നു അമിതവേഗതയിൽ എത്തിയ ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ലീല (അദ്ധ്യാപിക), ലിജിൻ, ലിജ എന്നിവർ മക്കളാണ്.