ശ്രീകാര്യം: കഴിഞ്ഞ രണ്ടുവർഷമായി അടഞ്ഞുകിടക്കുന്ന ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ലിമിറ്റഡിന്റെ വേളി മാധവപുരത്തെ യൂണിറ്റ് തുറക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംയുക്ത യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ്‌ മാർച്ച് നടത്തുന്നു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ മാർച്ച് ഉദ്ഘാടനം ചെയ്യും. ബി.എം.എസ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി പാലോട് രവി ഉൾപ്പെടെയുള്ളേ നേതാക്കൾ പങ്കെടുക്കും.