
നെടുമങ്ങാട്: നെടുമങ്ങാട് സഹകരണ അർബൻ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വീണ്ടും വിജയം. ആകെയുള്ള 13 സീറ്റിൽ ഏഴുപേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാക്കി മത്സരം നടന്ന ആറ് സീറ്റിലും യു.ഡി.എഫ് വിജയിച്ചു. 75 വർഷം പഴക്കമുള്ള ബാങ്കിൽ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫ് മാത്രമാണ് വിജയിച്ചിട്ടുള്ളത്.
ഭരണ സമിതിയംഗങ്ങളായി ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. തേക്കട അനിൽകുമാർ, ആനാട് ജയൻ, കല്ലയം സുകു, ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് അംഗം ഒസൻകുഞ്ഞ്, കാച്ചാണി രവി, ചന്ദ്രമോഹനൻ, എസ്.എ. റഹീം, ടി. അർജുനൻ, ഗോപാലകൃഷ്ണൻ നായർ, എം.സി. സുരേന്ദ്രൻ, എൻ.വേലമ്മ, അനു.എസ്. നായർ, ഗിരിജ എന്നിവരാണ് വിജയിച്ചത്. ചെയർമാനായി അഡ്വ. തേക്കട അനിൽകുമാറിനെയും വൈസ് ചെയർമാനായി കല്ലയം സുകുവിനെയും തിരഞ്ഞെടുത്തു. അഡ്വ. തേക്കട അനിൽകുമാർ തുടർച്ചയായി മൂന്നാം തവണയാണ് ചെയർമാനാകുന്നത്.