1

പോത്തൻകോട്: ഗുരുശിഷ്യ പരമ്പരയുടെ മഹത്തായ ദർശനങ്ങളാണ് നവജ്യോതി ശ്രീ കരുണാകരഗുരു ലോകത്തിന് പകർന്നതെന്ന് കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിലെ 96ാമത് നവപൂജിതം ആഘോഷങ്ങൾ വിളംബരം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി നിർമോഹാത്മ ജ്ഞാനതപസ്വി, എം.എൽ.എമാരായ ഡി.കെ.മുരളി, എം വിൻസെന്റ്, മുൻ എം.പിമാരായ ഡോ.എ. സമ്പത്ത്, എൻ.പീതാംബരക്കുറുപ്പ്, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജനപ്രതിനിധികളായ എസ്.എം. റാസി, ലേഖകുമാരി. എസ്, ഷീലകുമാരി, സജീവ്, അനിൽകുമാർ, ആർ. സഹീറത്ത് ബീവി, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എ. ഷാനിഫ ബീഗം, രാഷ്ട്രീയ പാർട്ടി നേതാക്കളായ എം ഗണേശൻ, എം. ബാലമുരളി, ഇ.എ. സലീം, ആശ്രമം ഉപദേശക സമിതി അംഗം ഡോ.കെ.ആർ.എസ്. നായർ, ഷോഫി. കെ, അഡ്വ.എസ്. രാധകൃഷ്ണൻ,ടി. മണികണ്ഠൻ നായർ, പൂലന്തറ കിരൺദാസ്, ആശ്രമത്തിന്റെ വിവിധ സാംസ്‌കാരിക സംഘടനാ പ്രതിനിധികളായ രാജൻ സി.എസ്, ദീപ്തി. സി, രാജകുമാർ എസ്, കിഷോർ കുമാർ. ടി.കെ, സിന്ധു.ബി.പി, അജിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ശാന്തിഗിരി ഹെൽത്ത്‌കെയർ റിസർച്ച് ഓർഗനൈസേഷൻ ഇൻചാർജ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി സ്വാഗതവും സിന്ദൂരം ചാരിറ്റീസ് ചെയർമാൻ സബീർ തിരുമല നന്ദിയും പറഞ്ഞു. നവപൂജിതത്തിന്റെ ഭാഗമായി ഏഴുദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് 26ന് തുടക്കമാകും. സെപ്‌തംബർ 1 വരെ നടക്കുന്ന പരിപാടികളിൽ ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര - സംസ്ഥാന മന്ത്രിമാർ,​ വ്യവസായ, രാഷ്ട്രീയ സാമൂഹിക ആത്മീയ കലാ സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.