തിരുവനന്തപുരം: കേരളത്തിലുടനീളം ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് രൂപംകൊടുക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ആൾ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11 മുതൽ 11.30 വരെ കേരളത്തിലെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും സൊസൈറ്റികൾക്ക് മുൻഗണന നൽകുന്ന ഉത്തരവുകൾ കത്തിച്ച് പ്രതിഷേധിക്കും. സെക്രട്ടേറിയറ്റ് നടയിൽ സംസ്ഥാന ട്രഷറർ ജി. ത്രിദീപിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പ്രതിഷേധ സമരം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.