കിളിമാനൂർ :സ്വതന്ത്ര റസിഡന്റ്സ് അസോസിയേഷൻ നെല്ലിടപ്പാറ പ്രതിഭാ സംഗമം സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി വിജയികളെയും,ഫ്രാക്കും,ഫ്രണ്ട്സ് റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ക്വിസ് വിജയികളെയും ചടങ്ങിൽ പുരസ്‌കാരം നൽകി അനുമോദിച്ചു.സ്വതന്ത്രയുടെ ഓഫീസ് മന്ദിരത്തിൽ കൂടിയ യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ടി.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.കല്ലറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജിൻഷാ ഉദ്ഘാടനം ചെയ്തു.പുളിമാത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ എസ്.സുസ്മിത,ഷീജ,സുഗതബാബു എന്നിവർ സംസാരിച്ചു.സെക്രട്ടറി തുളസിധരൻ സ്വാഗതവും ട്രഷറർ പ്രസന്നൻ നന്ദിയും പറഞ്ഞു.