
കിളിമാനൂർ:സ്‌കിൽഡ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു )കിളിമാനൂർ ഏരിയ സമ്മേളനം കാരേറ്റ് ആർ. കെ. വി ഹാളിൽ യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എം.ജി ജോയി ഉദ്ഘാടനം ചെയ്തു.യൂണിയൻ ഏരിയ പ്രസിഡന്റ് കെ.ജെ.സുധീർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ.ബേബി, ആർ.ബോസ്,സി.സുധാകരൻ,സി.ഐ.ടി.യു കിളിമാനൂർ ഏരിയ സെക്രട്ടറി കെ.വത്സലകുമാർ തുടങ്ങിയവർ സംസാരിച്ചു.യൂണിയൻ ഏരിയ സെക്രട്ടറി പുളിമാത്ത് രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.രവി മുളയ്ക്കലത്തുകാവ് സ്വാഗതവും സുചി പ്രസാദ് നന്ദിയും പറഞ്ഞു.ഭാരവാഹികളായി. കെ.ജെ സുധീർ (പ്രസിഡന്റ്),പുളിമാത്ത് രാജേന്ദ്രൻ(സെക്രട്ടറി),രവി മുളയ്ക്കലത്തുകാവ് (വൈസ് പ്രസിഡന്റ്),സുചി പ്രസാദ് (ജോയിന്റ് സെക്രട്ടറി),നിസ കുറ്റിമൂട് (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.