തിരുവനന്തപുരം: എളമരം കരീം എം.പി അദ്ധ്യക്ഷനും ജി.ആർ.പ്രമോദ് ജനറൽ കൺവീനറുമായി ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷൻ രജത ജൂബിലിയാഘോഷത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. മന്ത്രി വി.ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത് എന്നിവരാണ് രക്ഷാധികാരികൾ. ഇ.എസ്.ഹരീഷ് വർക്കിംഗ് ചെയർമാനും ജയൻബാബു, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സുനിൽകുമാർ,വി.ശ്രീകുമാർ, പി.കെ.മുരളീധരൻ,അജിത് കുമാർ എന്നിവർ വൈസ് ചെയർമാന്മാരും, വിപിൻ പാണ്ഡ്യൻ, മുഹമ്മദ് മാഹീൻ എന്നിവർ കൺവീനർമാരുമാണ്. ആകെ 350 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. സ്വാഗതസംഘം രൂപീകരണയോഗം എളമരം കരീം ഉദ്ഘാടനം ചെയ്തു.അൻപതാം വാർഷിക ലോഗോ എളമരം കരീം എം.പി.ക്ക് നൽകി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പ്രകാശനം ചെയ്തു. ഇ.എസ്.ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. ജി.ആർ.പ്രമോദ് സ്വാഗതവും വിപിൻ നന്ദിയും പറഞ്ഞു.