കല്ലമ്പലം:കർഷക ദിനത്തിന്റെ ഭാഗമായി തോട്ടക്കാട് ഗവൺമെന്റ് എൽ.പി സ്കൂളിലെ കുരുന്നുകൾ കരവാരം പഞ്ചായത്തിലെ മികച്ച 15 കർഷകരെ ആദരിച്ചു.കുട്ടികർഷകയായ നാലാം ക്ളാസ് വിദ്യാർത്ഥിനി അലീന സാജുവിനെ സ്ഥിര സമിതി അദ്ധ്യക്ഷൻ സജീർ രാജകുമാരി പൊന്നാട അണിയിച്ച് അനുമോദിച്ചു.സ്ഥിര സമിതി അദ്ധ്യക്ഷൻ ഉല്ലാസ് കുമാർ ഉപഹാരം നൽകി.കൂടുതൽ കർഷകർക്ക് പ്രോത്സാഹനമേകിയതിനുള്ള പുരസ്കാരം പഞ്ചായത്തംഗം ഫാൻസി വിഷ്ണുവിന് പ്രധാനദ്ധ്യാപിക പ്രിയ ജോൺ സമ്മാനിച്ചു.കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ശോഭ,വത്സല,ബിനു,ഷമീന,ഷംല, സോജിഷ,ശ്രീജ,ലിജി,ആബിദാ ബീവി,ഇന്ദിര എന്നിവർ പ്രസംഗിച്ചു.