
കല്ലമ്പലം:കേരള ഗ്രന്ഥശാല സംഘത്തിന്റെ ആഭിമുഖ്യത്തിൽ തോട്ടയ്ക്കാട് വിജ്ഞാന പോഷിണി ഗ്രന്ഥശാലയിൽ " മനുഷ്യരൊന്നാണ് " സാംസ്കാരിക സദസ് സംഘടിപ്പിച്ചു.ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് എം.എച്ച് ബദറുദ്ദീൻ അദ്ധ്യക്ഷനായി. ബി.വരദരാജൻ സ്വാഗതവും ലൈബ്രേറിയൻ ആർ.പി പ്രഭകുമാർ നന്ദിയും പറഞ്ഞു.