varacharana-samapana-samm

കല്ലമ്പലം :കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന എൻ.എസ്.എസ് വാരാചരണം സമാപിച്ചു. സമാപന സമ്മേളനം ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ എം.എസ്.ബിജോയി ഉദ്ഘാടനം ചെയ്തു.ഡോ.പി.ജെ.നഹാസ് മുഖ്യാതിഥിയായി.വ്യക്തിത്യ വികസന ക്ലാസുകൾ,സാഹിത്യസദസുകൾ, വനവത്കരണം,വൃക്ഷത്തൈ വിതരണം,കലാ കായിക മത്സരങ്ങൾ,കവിയരങ്ങ്,ഫയർ ഫോഴ്സ് ഡിപ്പാർട്ട്മെന്റിന്റെ ബോധവത്കരണം,ലഹരി വിമുക്ത ബോധവത്കരണ ക്ലാസുകൾ,പാചകമത്സരം, ചിത്ര രചന തുടങ്ങി ഇരുപതോളം വിഭാഗങ്ങളിൽ എൻ.എസ്.എസ് വോളന്റിയർമാർ പങ്കെടുത്തു.സ്കൂൾ ചെയർമാൻ എ.നഹാസ്,കൺവീനർ അബ്ദുൾകലാം,ഡി.എസ്.ബിന്ദു,ദീപാചന്ദ്രൻ,അജിത്‌,സമീർ വലിയവിള,നക്ഷത്ര തുടങ്ങിയവർ പങ്കെടുത്തു.