നെയ്യാറ്റിൻകര:അമരവിള മരുതത്തൂർ മരങ്ങാലി കാശിലിംഗം ഗുരുസമാധി ധർമ്മ മഠത്തിലെ ഗുരുപൂജ മഹോത്സവവും വിനായക ചതുർത്ഥിയും 27 മുതൽ 31 വരെ നടക്കും.ഉത്സവദിവസങ്ങളിൽ രാവിലെ 5.15ന് ഹരിനാമകീർത്തനം 6ന് പ്രഭാതപൂജ. 7ന് ഭാഗവത പാരായണം,9ന് ഭജന 10ന് ഉച്ചപൂജ. ഉച്ചയ്ക്ക്12ന് അന്നദാനം,വൈകിട്ട് 6.30ന് വിശേഷാൽപൂജ,10ന് ദീപാരാധന,27ന് രാവിലെ 9.30ന് നാഗരൂട്ട്,7ന് സംഗീതസദസ്,28ന് രാവിലെ 11.45ന് ആത്മീയപ്രഭാഷണം,വൈകിട്ട് 7ന് മ്യൂസിക് മെഗാഷോ,29ന് വൈകിട്ട് 5ന് ലളിത സഹസ്രനാമ ജപം,നാമനാദലയം,സമാപനദിവസമായ 31ന് രാവിലെ 7.30ന് നാദസ്വരകച്ചേരി, 8.30ന് നേർച്ച വഴിപാടുകൾ,9ന് ഉപദേവതാപൂജ,9.30ന് വിൽപ്പാട്ട്,10ന് സന്യാസി പൂജ,ഉച്ചയ്ക്ക് 12ന് ആത്മീയ പ്രഭാഷണം, 2ന് സംഗീതസദസ്,വൈകിട്ട് 4ന് സാംസ്‌ക്കാരിക സമ്മേളനവും പുരസ്‌കാര,സമർപ്പണവും വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാന വിതരണവും.