ചിറയിൻകീഴ്: മേൽകടയ്ക്കാവൂർ യുവധാര ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്തംബർ 7,8,9 തീയതികളിൽ മേൽകടയ്ക്കാവൂർ ഗവ.എൽ.പി.എസിൽ നടക്കും.7ന് രാവിലെ 9 മുതൽ ചിത്രരചന,കഥാരചന,കവിതാരചന,ഉപന്യാസം,ചെസ്,ക്യാരംസ് (‌ഡബിൾസ്),പ്രസംഗം, 8ന് രാവിലെ 6.30 മുതൽ ഓട്ടമത്സരം,ലോംഗ്ജംപ്,കസേരകളി,മ്യൂസിക് ബാൾ,ലെമൺ വിത്ത് സ്പൂൺ,വെള്ളംകുടി മത്സരം,കുടമടി,കുപ്പിയിൽ വെള്ളംനിറയ്ക്കൽ,പുഷ്-അപ്പ് ചലഞ്ച്,വൈകുന്നേരം 4ന് സൗഹൃദ വടംവലി,9ന് രാവിലെ മുതൽ വിവിധ കലാമത്സരങ്ങൾ.വൈകിട്ട് കലാപരിപാടികൾ,സംസ്കാരിക സമ്മേളനം,സമ്മാനദാനം എന്നിവ നടക്കും.